Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Silver Glory

Palakkad

ശ്രീ​ശ​ങ്ക​റി​ന്‍റെ വെ​ള്ളി​ത്തി​ള​ക്കം; ആ​ഹ്ലാ​ദ​ത്തി​മർ​പ്പി​ൽ നാ​ട്ടു​കാ​ർ

പാ​ല​ക്കാ​ട്: ഗ്ലാ​സ്ഗോ കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ പു​രു​ഷ ലോം​ഗ്ജം​പി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും വെ​ള്ളി മെ​ഡ​ൽ നേ​ടി​യ എം. ​ശ്രീ​ശ​ങ്ക​റി​ന്‍റെ നേ​ട്ട​ത്തി​ൽ ആ​ഹ്ലാ​ദ​ത്തി​മ​ർ​പ്പി​ലാ​യി നാ​ടും നാ​ട്ടു​കാ​രും.

പാ​ല​ക്കാ​ട് ക​ണ്ണാ​ടി​യി​ലെ നാ​ട്ടു​കാ​ർ ഇ​ന്ന​ലെ പു​ല​ർ​ച്ചെ വ​രെ നീ​ണ്ട മ​ത്സ​രം ഉ​റ​ക്ക​മി​ള​ച്ച് കാ​ണു​ക​യാ​യി​രു​ന്നു. ശ്രീ​ശ​ങ്ക​റി​ന്‍റെ മാ​താ​വ് കെ.​എ​സ്. ബി​ജി​മോ​ൾ സ​ഹോ​ദ​രി ശ്രീ​പാ​ർ​വ​തി​യോ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ പ്ര​തീ​ക്ഷ ഉ​യ​ർ​ന്ന​തോ​ടെ ആ​വേ​ശ​ത്തി​ലാ​യ നാ​ട്ടു​കാ​ർ ആ​ർ​പ്പു​വി​ളി​ക​ളോ​ടെ ആ​ഘോ​ഷം തു​ട​ങ്ങി. എ​ന്നാ​ൽ നാ​ലാം റൗ​ണ്ടി​ൽ ജ​മൈ​ക്ക​യു​ടെ താ​രം ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് വ​ന്ന​തോ​ടെ അ​ല്പം നി​രാ​ശ​യി​ലാ​യെ​ങ്കി​ലും ശ്രീ​ശ​ങ്ക​ർ നേ​ടി​യ വെ​ള്ളി​ക്ക് സ്വ​ർ​ണ​ത്തി​ള​ക്കം ത​ന്നെ​യെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

27കാ​ര​നാ​യ ശ്രീ​ശ​ങ്ക​ർ 8.09 മീ​റ്റ​ർ ചാ​ടി​യാ​ണ് വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യ​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്നു നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ക​ഠി​നാ​ധ്വാ​ന​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണി​ത്.

പ​രി​ക്കി​നു​ശേ​ഷം ഇ​ത്ര ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തി വീ​ണ്ടും മെ​ഡ​ൽ നേ​ടി​യ​ത് ത​ന്നെ വ​ലി​യ നേ​ട്ട​മാ​ണ്. മ​ത്സ​രം നേ​രി​ൽ കാ​ണാ​ൻ പി​താ​വും പ​രി​ശീ​ല​ക​നു​മാ​യ എ​സ്. മു​ര​ളി ഗ്ലാ​സ്ഗോ​വി​ലു​ണ്ടാ​യി​രു​ന്നു. മു​ൻ ട്രി​പ്പി​ൾ ജം​പ് താ​ര​വും സൗ​ത്ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ വെ​ള്ളി മെ​ഡ​ൽ ജേ​താ​വു​മാ​യ അ​ദ്ദേ​ഹം തു​ട​ക്കം​മു​ത​ൽ ശ്രീ​ശ​ങ്ക​റി​ന്‍റെ പ​രി​ശീ​ല​ക​നാ​ണ്.
ഗ്ലാ​സ്ഗോ​യി​ൽ​നി​ന്ന് മു​ര​ളി നാ​ട്ടു​കാ​രെ ഫോ​ണി​ൽ വീ​ഡി​യോ കോ​ളി​ലൂ​ടെ വി​ളി​ച്ച് സ​ന്തോ​ഷം പ​ങ്കു​വ​ച്ചു. 1992ലെ ​ഏ​ഷ്യ​ൻ ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 800 മീ​റ്റ​റി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ താ​ര​മാ​ണ് മാ​താ​വ് ബി​ജി​മോ​ൾ. കാ​യി​ക​പാ​ര​ന്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ന്‍റെ മ​റ്റൊ​രു അ​ഭി​മാ​ന​നേ​ട്ട​മാ​യാ​ണ് ശ്രീ​ശ​ങ്ക​റി​ന്‍റെ വി​ജ​യ​ത്തെ നാ​ട്ടു​കാ​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up